ആദ്യകാലപ്രവർത്തനങ്ങൾ

4 നിർധന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ നല്കികൊണ്ട് ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പല പരിണാമങ്ങളും സംഭവിച്ചു. സാധുജനസേവനത്തിനോടൊപ്പം പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളും ഏറ്റെടുത്തു. ജൈവകർഷക കൂട്ടായ്മകൾ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുകയും പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. പ്രഗത്ഭമതികളെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്തുതല കർഷകസംഗമം നടത്തി. അതോടൊപ്പം നെൽകൃഷി പുനഃസ്ഥാപിക്കുന്നതിനു വേണ്ടി അലക്കുന്നം പാടശേഖര സമിതിയ്ക്കു രൂപം കൊടുത്തു. ബയോഗ്യാസ് പ്ലാന്റുകൾക്ക് പ്രചാരം കൊടുക്കുന്നതിനോടൊപ്പം മൃഗസംരക്ഷണ മേഖലയിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. വെറ്ററിനറി ഡോക്ടർ ശ്രീ വേണുഗോപാലിൻറെ മേൽനോട്ടത്തിൽ 350 സ്ത്രീകൾക്ക് ആടുവളർത്തൽ പരിശീലനം നല്കി. സ്ത്രീകൾക്കുള്ള തൊഴിൽ സംരംഭകത്വ സെമിനാറും നേതൃത്വപരിശീലന ക്ലാസും സംഘടിപ്പിച്ചു.

സേവനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങൾ

കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, മനോരോഗം ഇത്യാദികളാൽ നിത്യദുഃഖിതരായി ജീവിക്കുന്ന ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. അവർക്ക് സൊസൈറ്റിയുടെ കഴിവിനൊത്തു സഹായങ്ങൾ ചെയ്തു വരുന്നു. ധനസഹായത്തിനോടൊപ്പം വീൽചെയർ, എയർ ബെഡ്, വാട്ടർ ബെഡ്, മരുന്നുകൾ, ആശുപത്രിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഭക്ഷണകിറ്റ് എന്നിവ നൽകി വരുന്നു. തെരുവുരോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും ഞങ്ങളുടെ പ്രവർത്തനത്തിൻറെ ഭാഗമാണ്.

രക്തദാനക്യാമ്പുകൾ

സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി യുടെ കീഴിൽ രക്തദാനഫോറം പ്രവർത്തിച്ചു വരുന്നു. ശ്രീ ചിത്രാ മെഡിക്കൽ സെന്റർ, ആർ. സി. സി. എന്നിവയിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ക്യാമ്പുകൾ.



നേത്രദാനം

'നേത്രദാനം ജീവിതദാനം' എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് വ്യക്തികളിൽ നിന്നും നേത്രദാനസമ്മതിപത്രം വാങ്ങി അധികൃതരെ ഏൽപ്പിച്ചുവരുന്നു.

പുരുഷവയോജനകേന്ദ്രം

കുടുംബമില്ലാതെ തെരുവിൽ ഭിക്ഷ എടുത്തു ജീവിക്കുന്ന മുതിർന്ന പൗരന്മാരെയും മക്കൾ ഉപേക്ഷിച്ച വൃദ്ധരേയും പുരുഷവയോജന കേന്ദ്രത്തിൽ സംരക്ഷിക്കുന്നു. കുടുംബാംഗങ്ങൾക്ക് കൗൺസിലിങ് നൽകി അവരെ തിരികെ കുടുംബത്തിൽ ചേർക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു. മക്കളില്ലാത്തതും സ്വന്തമായി വരുമാനം ഇല്ലാത്തതും ആയ പ്രായമായവരെ സഹായിക്കാനും സേവിക്കാനും ങ്ങങ്ങൾ തയ്യാറാണ്.



സാന്ത്വനപരിചരണം

ഗുരുതരമായ രോഗങ്ങളുമായി ജീവിക്കുന്നവർക്ക് പ്രത്യേക വൈദ്യപരിചരണം നല്കി രോഗത്തിൻറെ തീവ്രതയിൽ നിന്നും സമ്മർദത്തിൽ നിന്നും ആശ്വാസം നല്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന ഞങ്ങളുടെ പാലിയേറ്റീവ് കെയർ ടീം രോഗിയുടെയും കുടുംബാംഗങ്ങളുടെയും ജീവിത നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഗലക്ഷണങ്ങൾക്കും സമ്മർദ്ദത്തിനും ചികിത്സിക്കാൻ അധിക പിന്തുണ നൽകുകയും നിങ്ങളുടെ ഡോക്ടർമാരുമായി ആശയവിനിമയം നടത്താൻ തയ്യാറാകുകയും ചെയ്യുന്നു.

ആംബുലൻസ് സർവീസ്

മലയാള സിനിമയുടെ അഭിമാനമായ പ്രശസ്ത ഫിലിം ആർട്ടിസ്റ് ജഗതി ശ്രീകുമാർ അദ്ദേഹത്തിൻറെ പിതാവ് ശ്രീ എൻ. കെ. ആചാരിയുടെ ഓർമയ്ക്കായി ഒരു ആംബുലൻസ് സൊസൈറ്റിക്കു സംഭാവന ചെയ്യുകയുണ്ടായി. നിർധനരോഗികൾക്ക് പരമാവധി സഹായം നല്കിക്കൊണ്ട് ലാഭേച്ഛയില്ലാതെ ആംബുലൻസ് സർവീസ് നടത്തി വരുന്നു.



മെഡിക്കൽ ക്യാമ്പ്

പ്രാഥമിക ആരോഗ്യ പരിരക്ഷാ സേവനങ്ങളോ അവർക്ക് ഉള്ള അസുഖത്തെക്കുറിച്ചുള്ള വിവരങ്ങളോ ലഭ്യമല്ലാത്ത പാവപ്പെട്ട ജനങ്ങളിൽ അവബോധം കൊണ്ടുവരാൻ ഞങ്ങൾ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിക്കുന്നു. രോഗികൾക്ക് സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും മരുന്നുകളും നൽകുകയും പ്രത്യേക ചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമുള്ളവർക്ക് റഫറൻസ് ലെറ്ററുകൾ നൽകുകയും ചെയ്യുന്നു.

img

ട്രാവൻകൂർ-കൊച്ചിൻ ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനയാണ് സൊസൈറ്റി. തിരുവനന്തപുരം കോർപ്പറേഷന്റെ പ്രാന്തപ്രദേശമായ വിളപ്പിൽ പഞ്ചായത്തിലെ മിന്നാംകോട് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

Contact Us

  • VP IX-16, മിണ്ണംകോട്‌,
    പേയാട് പി ഒ,
    തിരുവനന്തപുരം
    കേരള, ഇന്ത്യ - 695573
  • sathyanweshana.2017@gmail.com
  • +91 94474 54199