Help the people in need!
Helping People
Move up in Life
Making a difference to our community.
Help the people in need!
A full range
of Community Services
Making a difference to our community.
Help the people in need
Your Small Help
Makes the World Better
.
Making a difference to our community.
About

ദരിദ്രരും നിർഭാഗ്യവാന്മാരും നിസ്സഹായരുമായ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇതര സംഘടനയാണ് സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി

    പുരുഷവയോജനകേന്ദ്രം ഉദ്ഘാടനം
What we do?

ഉദ്ദേശ്യലക്ഷ്യങ്ങൾ

  1. ജനങ്ങൾക്കിടയിൽ ജാതി, മതം, വർഗം, ലിംഗം, രാഷ്ട്രീയം മുതലായ പരിഗണനകൾക്കതീതമായി സൗഹൃദവും സാഹോദര്യവും വളർത്തുക.
  2. സമൂഹത്തിൽ ശാസ്ത്രബോധം വളർത്തുക.
  3. പരിസ്ഥിതി സംരക്ഷിക്കുക.
  4. ഗ്രന്ഥശാല പ്രവർത്തിപ്പിക്കുക.
  5. നിർധനരായ ദീർഘകാല രോഗികൾക്ക് ചികിത്സാ സഹായം നൽകുക.
  6. നിർധനരായ വൃദ്ധജനങ്ങളെ പരിചരിക്കുക. വൃദ്ധാലയങ്ങൾ, പകൽ വീടുകൾ എന്നിവ പ്രവർത്തിപ്പിക്കുക. വൃദ്ധജനങ്ങൾക്ക് വിനോദോപാധികൾ ഏർപ്പെടുത്തുക.
  7. നിർധന വിഭാഗത്തിൽപ്പെട്ട കിടരോഗികൾക്ക് സാന്ത്വന ചികിത്സ നൽകുക. സാന്ത്വന ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക.
  8. ബുദ്ധിമാന്ദ്യം, അന്ധത, ബധിരത, ഇത്യാദി അംഗവൈകല്യമുള്ള ദരിദ്ര വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭാസം, പുനരധിവാസം എന്നിവയ്ക്കുള്ള സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക.
  9. ലാഭേച്ഛയില്ലാതെ ആംബുലൻസ് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക
  10. നിർധനരായ പെൺകുട്ടികൾക്ക് വിവാഹ സഹായം നൽകുക.
  11. അനാഥരായി മരിക്കുന്നവരുടെ ഭൗതികശരീരം സംസ്കരിക്കുക.
  12. അടിയന്തിര ചികിത്സ ആവശ്യമുള്ള തെരുവുരോഗികൾക്ക് വൈദ്യശുശ്രൂഷ ലഭ്യമാക്കുക.
  13. ദരിദ്രരോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ രക്തമെത്തിക്കുക.
  14. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, രക്തദാനക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുക. നേത്രദാന സന്ദേശം പ്രചരിപ്പിക്കുക.
  15. പ്രകൃതിക്ഷോഭങ്ങൾക്കും ദുരന്തങ്ങൾക്കും ഇരയായവർക്കു വേണ്ടി രക്ഷാപ്രവർത്തനം സംഘടിപ്പിക്കുക. അവരെ പുനരധിവസിപ്പിക്കുക.
  16. മദ്യം മയക്കുമരുന്നു എന്നിവയ്ക്കു അടിമയായവരെ ചികിത്സിക്കാൻ ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുക. അവർക്ക് കൗൺസിലിംഗ് ഏർപ്പെടുത്തുക.
  17. എയ്ഡ്സ് രോഗികളെ സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുക.
  18. എയ്ഡ്സ്, ഹെപ്പറ്റിറ്റസ്, സാംക്രമിക രോഗങ്ങൾ എന്നിവയ്ക്കെതിരെ ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുക. ശുചീകരണപ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
  19. വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ച് ബോധവൽക്കരണപരിപാടികൾ ഏറ്റെടുക്കുക. സ്കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക.
  20. നിർദ്ധനരായ വനിതകൾ, വിധവകൾ എന്നിവർക്ക് തൊഴിൽ പരിശീലനം നൽകുക. അവർക്കുവേണ്ടി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക.

നിങ്ങൾക്കും ആകാം

താങ്കളുടെയോ, ബന്ധുമിത്രാദികളുടെയോ, ജന്മദിനം, വിവാഹദിനം, ഷഷ്ടിപൂർത്തി, സപ്തതി തുടങ്ങിയ വിശേഷദിവസങ്ങളിലോ മറ്റ്‌ സന്തോഷദിവസങ്ങളിലോ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനും ചരമദിനം, ശ്രാദ്ധം എന്നിവ ആചരിക്കുന്നതിനും സംഭാവന നൽകാവുന്നതാണ്. നൽകുന്ന സംഭാവനയ്ക്ക് 80 ജി പ്രകാരം വരുമാന നികുതിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

img

ട്രാവൻകൂർ-കൊച്ചിൻ ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനയാണ് സൊസൈറ്റി. തിരുവനന്തപുരം കോർപ്പറേഷന്റെ പ്രാന്തപ്രദേശമായ വിളപ്പിൽ പഞ്ചായത്തിലെ മിന്നാംകോട് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

Contact Us

  • VP IX-16, മിണ്ണംകോട്‌,
    പേയാട് പി ഒ,
    തിരുവനന്തപുരം
    കേരള, ഇന്ത്യ - 695573
  • sathyanweshana.2017@gmail.com
  • +91 94474 54199