സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയുടെ ജ്ഞാന സെൽവം മെമ്മോറിയൽ വയോജന കേന്ദ്രത്തിൽ വനിത ദിനാചരണത്തോടനുബന്ധിച്ച് ജെഎസ്എസ് തിരുവനന്തപുരം അംഗങ്ങൾ വരുകയും വനിതാദിനാചരണ ചടങ്ങ് ബഹു. എംഎൽഎ സ്റ്റീഫൻ അവർകൾ നിർവഹിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സാക്ഷരതാമിഷൻ ഭാരവാഹികളും സൊസൈറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.